മാന്‍ഹാട്ടന്‍ വെടിവെപ്പ്: മരണം എട്ടായി; അക്രമി പിടിയില്‍

Posted on: November 1, 2017 10:45 am | Last updated: November 1, 2017 at 2:03 pm
SHARE

ന്യൂയോര്‍ക്ക്: യുഎസിലെ ലോവര്‍ മാന്‍ഹാട്ടനിലുണ്ടായ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം എട്ടായി. 15 പേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ, പ്രാദേശിക സമയം വൈകീട്ട് 3.15നാണ് ആക്രമണം ഉണ്ടായത്.

സൈക്കിളുകള്‍ സഞ്ചരിക്കുന്ന പാതയില്‍ ട്രക്ക് ഇടിച്ചുകയറ്റിയ അക്രമിയെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 29കാരനായ സൈഫുല്ല ഹബീബുല്ലയാണ് പിടിയിലായത്.

കൊല്ലപ്പെട്ടവരില്‍ അഞ്ച് പേര്‍ അര്‍ജന്റീനിയക്കാരാണ്. ഒരു ബെല്‍ജിയം പൗരനും കൊല്ലപ്പെട്ടിട്ടുണ്ട്.