ഉച്ചഭക്ഷണത്തിന് വരി നിന്ന വിദ്യാര്‍ഥി കറിപ്പാത്രത്തില്‍ വീണു

Posted on: November 1, 2017 8:26 am | Last updated: October 31, 2017 at 11:28 pm
SHARE

ലക്‌നോ: സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന് വരിനില്‍ക്കുന്നതിനിടെ ഒന്നാം ക്ലാസ് വിദ്യാര്‍ഥി അബദ്ധത്തില്‍ കറിപ്പാത്രത്തില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റു. ഉത്തര്‍ പ്രദേശിലെ ബഹറായിച്ച് ജില്ലയില്‍പ്പെട്ട ഹെംരിയ കുത്തി ഗ്രാം പഞ്ചായത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ ശിവം ഉച്ചഭക്ഷണത്തിനായി വരിനില്‍ക്കുകയായിരുന്നു. അതിനിടെ കാലിടറി ചൂടുള്ള കറിപ്പാത്രത്തിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

എന്നാല്‍, മകന് അപകടം ഉണ്ടായിട്ട് ഉടന്‍ ആശുപത്രിയില്‍ എത്തിക്കാനോ തന്നെ അറിയിക്കാനോ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ലെന്ന് കാട്ടി ശിവത്തിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കി. പൊള്ളലേറ്റ കുട്ടി വീട്ടിലേക്കുള്ള വഴിയില്‍ ബോധരഹിതനായി വീഴുകയായിരുന്നുവെന്ന് പിതാവ് പരാതിയില്‍ ആരോപിച്ചതായി പോലീസ് പറഞ്ഞു.

കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌കൂളിലെ പാചകക്കാരനും അധ്യാപകര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. പാചകക്കാരനെതിരെയും നടപടിയുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here