Connect with us

Kerala

ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീം കോടതി; അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണമെന്ന പിതാവിന്റെ ആവശ്യം തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായാല്‍ പെണ്‍കുട്ടിയുടെ തീരുമാനമാണ് പ്രധാനമെന്ന് സുപ്രീം കോടതി. ഹാദിയാ കേസ് പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഹാദിയയെ ഹാജരാക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു. നവംബര്‍ 27ന് മൂന്ന് മണിക്ക് മുമ്പ് ഹാജരാക്കണമെന്ന് പിതാവിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണമെന്ന ഹാദിയയുടെ അച്ഛന്റെ ആവശ്യം കോടതി തള്ളി. സമൂഹത്തിന്റെ വികാരമനുസരിച്ച് കോടതിക്ക് തീരുമാനമെടുക്കാനാവില്ല. കുറ്റവാളിയെ വിവാഹം കഴിച്ചാല്‍ പോലും അത് നിയമപരമായി തടയാന്‍ കോടതിക്കാവില്ലെന്നും കോടതി പറഞ്ഞു. ഹാദിയയുടെ നിലപാട് അറിഞ്ഞ ശേഷം പിതാവിന്റെയും എന്‍ഐഎയുടേയും വാദം കേള്‍ക്കുമെന്നും ഇതിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.  മനശാസ്ത്രപരമായ തട്ടിക്കൊണ്ടുപോകലാണ് നടന്നതെന്ന് ഐന്‍ഐഎ കോടതിയില്‍ പറഞ്ഞു.

കേസില്‍ സുപ്രീം കോടതി വാദം കേള്‍ക്കല്‍ തുടരുകയാണ്.
ദേശീയ അന്വേഷണ ഏജന്‍സി കോടതിയലക്ഷ്യം നടത്തിയെന്ന് ആരോപിച്ച് ഭര്‍ത്താവ് ശെഫിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ പുതിയ ഹരജി നല്‍കിയിരുന്നു. വിരമിച്ച ജഡ്ജി ആര്‍ വി രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ എന്‍ ഐ എ അന്വേഷണം നടക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിച്ചെന്ന് കാട്ടിയാണ് ഹരജി. ആഗസ്റ്റ് 16ലെ ഉത്തരവ് എന്‍ ഐ എ ലംഘിച്ചുവെന്നും കോടതിയലക്ഷ്യം നടത്തിയതിന് എന്‍ ഐ എക്കെതിരെ നടപടി വേണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

 

 

 

Latest