താജ്മഹല്‍ സന്ദര്‍ശിക്കാനായി യോഗി ആദിത്യനാഥ് ആഗ്രയിലെത്തി

Posted on: October 26, 2017 9:58 am | Last updated: October 26, 2017 at 11:51 am

ലക്‌നോ: താജ്മഹല്‍ സന്ദര്‍ശിക്കാനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഗ്രയിലെത്തി. താജ്മഹല്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. 370 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്ന യോഗി ആഗ്ര കോട്ടയില്‍ നിന്ന് താജ്മഹലിലേക്കുള്ള പ്രത്യേക പാത സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും.

താജ്മഹല്‍ പരിസരത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം ശുചീകരണ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം പങ്കെടുക്കും. താജ്മഹലിനെതിരായ ചില സംഘപരിവാര്‍ നേതാക്കളുടെ പ്രസ്താവനകള്‍ വലിയ വിവാദമായിരുന്നു. ശിവക്ഷേത്രം തകര്‍ത്താണ് ഷാജഹാല്‍ താജ്മഹല്‍ ഉണ്ടാക്കിതെന്നായിരുന്നു ആരോപണം. നേരത്തെ, ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ടൂറിസം ബുക്ക്‌ലെറ്റില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയിരുന്നു.