Connect with us

Kerala

ജിഷ്ണു കേസ്: സിബിഐ ഒരാഴ്ചക്കകം നിലപാട് അറിയിക്കണമെന്ന് സുപ്രീ കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഒരാഴ്ചക്കകം നിലപാട് അറിയിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ മാതാവ് മഹിജ സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതി നടപടി. കേസ് പരിഗണിച്ചപ്പോള്‍ സിബിഐയുടെ അഭിഭാഷകര്‍ എത്തിയിരുന്നില്ല. ഇതില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി.

കേസില്‍ അന്വേഷണം പൂര്‍ത്തിയാകാന്‍ എത്ര വര്‍ഷമെടുക്കുമെന്ന് കോടതി സംസ്ഥാന സര്‍ക്കാറിനോട് ചോദിച്ചു. കേസന്വേഷണത്തിന്റെ തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. കേസിലെ പ്രതിയും പാമ്പാടി നെഹ്‌റു കോളജ് ചെയര്‍മാനുമായ കൃഷ്ണദാസ് ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായി. കേസ് സി ബി ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണു പ്രണോയ്‌യുടെ കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേസ് സി ബി ഐക്ക് വിടാന്‍ ശിപാര്‍ശ ചെയ്തത്.

Latest