Connect with us

Malappuram

ഭിന്നശേഷിക്കാരുടെ കൂട്ടായ്മ

Published

|

Last Updated

മലപ്പുറം: സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യപകര്‍ക്ക് മാന്യമായ ശമ്പളം ലഭ്യമാക്കുക, സ്‌പെഷ്യല്‍ സ്‌കൂളുകളെ സര്‍ക്കാര്‍ ഏറ്റെടുക്കുക, “ഭിന്നശേഷിക്കാരോടും സ്ഥാപനങ്ങളോടും ജീവനക്കാരോടുമുള്ള സര്‍ക്കാര്‍ സമീപനം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സേക്രഡിന്റെ നേതൃത്വത്തില്‍ മലപ്പുറം കലക്ടറേറ്റിന് മുന്നില്‍ ഭിന്നശേഷിക്കാരുടെ കൂട്ടായ്മ നടത്തി. പി കെ കുഞ്ഞാലിക്കുട്ടി എം പി ഉദ്ഘാടനം ചെയ്തു.

പ്രത്യേക പരിഗണന നല്‍കി പരിരക്ഷിക്കേണ്ട ഭിന്നശേഷിക്കാരെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ ഇവരെ ദ്രോഹിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാപനങ്ങള്‍ക്ക് നല്‍കിയ പദവി, ആനുകൂല്യങ്ങള്‍ തുടങ്ങിയ പിന്‍വലിക്കുന്നതിലൂടെ കടുത്ത നീധി നിഷേധമാണ് നടക്കുന്നത്. യു ഡി എഫ് “ഭരണ കാലത്ത് സാമൂഹിക ക്ഷേമ വകുപ്പിനെ സാമൂഹിക നീതി വകുപ്പാക്കി വളരെ നല്ല പ്രവര്‍ത്തനമാണ് നടത്തിയത്. എന്നാല്‍ പുതിയ സര്‍ക്കാര്‍ ഇവരെ പരിഗണിക്കുന്നില്ലെന്ന് മാത്രമല്ല ഇവരെ ദ്രോഹിക്കുന്ന നടപടികളാണ് കൈകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എം എല്‍ എ മാരായ കെ എന്‍ എ ഖാദര്‍, അഡ്വ.എം.ഉമ്മര്‍, സി മമ്മുട്ടി, കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍, അഡ്വ: എന്‍.ശംസുദ്ധീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, ഡി സി സി പ്രസിഡന്റ് വി വി പ്രകാശ്, ഫാ.റോയ് വടക്കേതില്‍ പ്രസംഗിച്ചു.

 

Latest