ഡെന്മാര്‍ക്ക് ഓപണ്‍: പ്രണോയ്, സൈന, ശ്രീകാന്ത് ക്വാര്‍ട്ടറില്‍

Posted on: October 20, 2017 10:40 am | Last updated: October 20, 2017 at 11:12 am

ഒഡെന്‍സെ: മലയാളി താരം എച്ച് എസ് പ്രണോയ്, സൈന നെഹ്‌വാള്‍, കെ ശ്രീകാന്ത് എന്നിവര്‍ ഡെന്മാര്‍ക്ക് ഓപണ്‍ ബാഡ്മിന്റണിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മൂന്ന് തവണ ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവും മുന്‍ ലോക ഒന്നാം നമ്പറുമായ മലേഷ്യയുടെ ലീ ചോങ് വെയെ അട്ടിമറിച്ചാണ് പ്രണോയ് ക്വാര്‍ട്ടറില്‍ കടന്നത്.

ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു പ്രണോയ്‌യുടെ ജയം. സ്‌കോര്‍: 21-17, 11-21, 21-19. ക്വാര്‍ട്ടറില്‍, ഒന്നാം സീഡായ ദക്ഷിണ കൊറിയയുടെ സോണ്‍ വാന്‍ ഹോയാണ് പ്രണോയ്‌യുടെ എതിരാളി.

വനിതാ സിംഗിള്‍സില്‍ തായ്‌ലാന്‍ഡിന്റെ നിച്ചവോണ്‍ ജിന്‍ഡാപോളിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സൈനയുടെ മുന്നേറ്റം. സ്‌കോര്‍: 22-20, 21-13.

ലോക എട്ടാം നമ്പറായ ശ്രീകാന്ത് ദക്ഷിണ കൊറിയയുടെ യോണ്‍ ഹ്യോക്ക് ജിന്നിനെ തോല്‍പ്പിച്ചാണ് അവസാന എട്ടില്‍ ഇടം നേടിയത്. സ്‌കോര്‍: 21-13, 8-21, 21-18. മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായ പി വി സിന്ധു ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.