നടിയെ ആക്രമിച്ച കേസ്: നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ ധാരണ

Posted on: October 19, 2017 10:26 pm | Last updated: October 20, 2017 at 10:53 am
SHARE

കൊച്ചി: കൊച്ചിയില്‍ നടി ആക്രമണത്തിനിരയായ കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ ധാരണ. ദിലീപിനെതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് റൂറല്‍ എസ്പി എവി ജോര്‍ജ് പറഞ്ഞു. അന്വേഷണസംഘത്തിന്റെ നിര്‍ണായക യോഗത്തിന് ശേഷം മാധ്യമങഅങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടിയെ തട്ടിക്കൊണ്ടുപോയി ചിത്രങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനി രണ്ടാം പ്രതിയാകും. ഗൂഢാലോചന എന്നതു കുറ്റകൃത്യത്തില്‍ പങ്കെടുത്തതിനു തുല്യമാണെന്നുള്ള നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു ദിലീപിനെ കേസില്‍ ഒന്നാം പ്രതിയാക്കാനുള്ള നീക്കം. നിലവില്‍ സുനില്‍കുമാര്‍ ഒന്നാംപ്രതിയും ദിലീപ് പതിനൊന്നാം പ്രതിയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here