കശ്മീരില്‍ വീണ്ടും പാക് വെടിവെപ്പ്; നാല് പേര്‍ക്ക്‌ പരുക്ക്

Posted on: October 18, 2017 11:36 am | Last updated: October 18, 2017 at 3:15 pm
SHARE

ജമ്മു: ജമ്മു കശ്മീരില്‍ വീണ്ടും പാക് പ്രകോപനം. രജൗരി, പൂഞ്ച് ജില്ലകളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ നാല് സാധാരണക്കാര്‍ക്ക് പരുക്കേറ്റു.

രജൗരിയിലെ മഞ്ചകോട്ട്, പൂഞ്ചിലെ മാലകോട്ടെ മേഖലയില്‍ ഇന്ന് രാവിലെയാണ് സംഭവം. സൈന്യം ശക്തമായി തിരിച്ചടിച്ചു. പാക് ആക്രണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.