Connect with us

National

ഗൗരി ലങ്കേഷ് വധം: കൊല ചെയ്തയാളുടെ വ്യക്തതയുള്ള ചിത്രം പുറത്ത്

Published

|

Last Updated

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊല ചെയ്തതെന്നു സംശയിക്കുന്നയാളുടെ കൂടുതല്‍ വ്യക്തതയുള്ള ചിത്രം പൊലീസ് പുറത്തുവിട്ടു.
ബൈക്കില്‍ വെള്ള ഷര്‍ട്ടും ഇരുണ്ട പാന്റ്‌സും തലയില്‍ ഹെല്‍റ്റും കൈയില്‍ ഗ്ലൗസുകളും ധരിച്ചയാളുടെ കൂടുതല്‍ വ്യക്തതയുള്ള സിസിടിവി ചിത്രമാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. ഇദ്ദേഹത്തിന്റെ രേഖാചിത്രം തയാറാക്കാനായി സമീപവാസികളുടെയും മറ്റും സഹായം തേടിയിരിക്കുകയാണിപ്പോള്‍ പോലീസ്.

സെപ്റ്റംബര്‍ അഞ്ചിന് രാത്രി എട്ടുമണിയോടെ വീടുനു പുറത്തുവച്ചാണ് അജ്ഞാതരായവര്‍ ഗൗരിയെ വെടിവച്ച് കൊലപ്പെടുത്തിയത്. ഹെല്‍മറ്റ് ധരിച്ച അക്രമി ഗൗരിയുടെ നെഞ്ചിലേക്കു വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായിരുന്നു.

Latest