Connect with us

Gulf

കേരളത്തില്‍ അന്തര്‍ദേശീയ നിലവാരമുള്ള ഏവിയേഷന്‍ അക്കാദമി : മന്ത്രി ടി.പി രാമകൃഷ്ണന്‍

Published

|

Last Updated

അബൂദാബി:നൈപുണ്യ മേഖലയിലെ പുതിയഅവസരങ്ങളെക്കുറിച്ചും, സാധ്യതകളെക്കുറിച്ചും പരിചയപ്പെടുത്തുന്ന വേള്‍ഡ് സ്‌കില്‍ അബുദാബി 2017 മീറ്റില്‍ പങ്കെടുക്കുന്നതിനായി മന്ത്രി ടി.പി രാമകൃഷ്ണന്‍ യു.എ.ഇയിലെത്തി. സന്ദര്‍ശനത്തിനിടയില്‍ യു.എ.ഇ കര്‍ച്ചറല്‍ ആന്‍ഡ് നോളേജ് ഡെവലപ്‌മെന്റ് മന്ത്രി ഷെയ്ഖ് നഹയാന്‍ ബില്‍ മുബാറക് നഹാനുമായി അദ്ദേഹത്തിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി.

കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് ആന്‍ഡ് എക്‌സലന്‌സിനു കീഴില്‍ കേരളത്തില്‍ അന്തര്‍ദേശീയ നിലവാരമുള്ള ഏവിയേഷന്‍ അക്കാദമി ആരംഭിക്കുവാന്‍ കൂടികാഴ്ചയില്‍ ധാരണയായി. കേരളത്തിലെ സാങ്കേതിക നൈപുണ്യ മേഖലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് യു.എ.യിലെ വിവിധ തൊഴില്‍ രംഗങ്ങളില്‍ തൊഴിലുറപ്പുവരുത്തുന്നതോടൊപ്പം, സാങ്കേതിക/വിദ്യാഭ്യാസ മേഖലകളിലും യു.എ.ഇ യുമായി സഹകരണം ഉറപ്പു വരുത്തും. അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ ശ്രീറാം വെങ്കട്ടരാമന്‍,ഛഉജഋഇ ചെയര്‍മാന്‍ ശശിധരന്‍ നായര്‍, അഡീ.െ്രെപവറ്റ് സെക്രട്ടറി ദീപു.പി നായര്‍,പത്മശ്രീ.യൂസഫലി മുതലായവരും മന്ത്രിയുടെ കൂടെയുണ്ടായിരുന്നു. വേള്‍ഡ് സ്‌കില്‍ അബുദാബി 2017 മീറ്റിലെ ഇന്ത്യന്‍ സ്‌കില്‍ ഫെസ്റ്റിവലിന്റെ ഇന്ത്യന്‍ പവലിയന്റെ ഉല്‍ഘാടനം ഇന്ത്യന്‍ യു.എ.ഇ അംബാസഡര്‍ നവദീപ് സിങ് സൂരി നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ സന്നിതനായ ടി.പി രാമകൃഷ്ണന്‍ പത്മശ്രീ യൂസഫലിക്കൊപ്പം ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിക്കുകയും ചെയ്തു.

 

 

Latest