Connect with us

Sports

ഷറപ്പോവക്ക് കിരീടം

Published

|

Last Updated

ടിയാന്‍ജിന്‍: ടിയാന്‍ജിന്‍ ഓപണ്‍ ടെന്നിസ് കിരീടം റഷ്യയുടെ മരിയ ഷറപ്പോവക്ക്. ഫൈനലില്‍ ബലാറസിന്റെ ഐയ്‌ന സബലെങ്കയെ തോല്‍പ്പിച്ചാണ് ഷറപ്പോവയുടെ കിരീടം നേട്ടം. സ്‌കോര്‍: 7-5, 7-6.

മരുന്നടിയെ തുടര്‍ന്ന് 15 മാസത്തെ വിലക്കിന് ശേഷം ഷറപ്പോവ ആദ്യമായാണ് ഒരു ടൂര്‍ണമെന്റില്‍ കിരീടം നേടുന്നത്. 2015 മെയില്‍ ഇറ്റാലിയന്‍ ഓപണിലാണ് ഷറപ്പോവ അവസാനമായി ഒരു ടൂര്‍ണമെന്റില്‍ കിരീടം നേടിയത്.
ചൈനയുടെ പെംഗ് ഷുവെയ്‌യെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് 30 കാരിയായ ഷറപ്പോവ ഫൈനലില്‍ കടന്നത്.