Connect with us

International

താലിബാന്‍ തടവറയില്‍ നിന്ന് അഞ്ചംഗ കുടുംബത്തെ മോചിപ്പിച്ചു

Published

|

Last Updated

ഇസ്‌ലാമാബാദ്: അഞ്ച് വര്‍ഷത്തോളമായി താലിബാന്‍ തീവ്രവാദികള്‍ ബന്ദിയാക്കിയ വടക്കന്‍ അമേരിക്കന്‍ കുടുംബം മോചിതരായി. പാക്കിസ്ഥാന്‍ സൈന്യമാണ് അഞ്ചംഗ കുടുംബത്തെ തീവ്രവാദികളില്‍ നിന്ന് രക്ഷപ്പെടുത്തിയത്.

കനേഡിയന്‍ പൗരനായ ജോഷ്വെ ബൊയ്‌ലെ, ഭാര്യ യു എസ് പൗരയായ കൈറ്റ്‌ലന്‍ കൊലെമാന്‍, മൂന്ന് മക്കളെയുമാണ് മോചിപ്പിച്ചത്. അഫ്ഗാന്‍ അതിര്‍ത്തി സമീപം നടന്ന തീവ്രവാദവിരുദ്ധ ഓപറേഷനിലാണ് ഇവരെ രക്ഷപ്പെടുത്താന്‍ സാധിച്ചതെന്ന് പാക് സൈനിക വക്താക്കള്‍ അറിയിച്ചു.

കുടുംബത്തെ മോചിപ്പിച്ച സംഭവം പാക്കിസ്ഥാനുമായുള്ള ബന്ധത്തിന്റെ നല്ല മുന്നേറ്റമാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. താലിബാന്റെ തടവറയിലുള്ള സംഘത്തെ കുറിച്ച് പാക് രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തിയത്.

Latest