Connect with us

International

അമേരിക്കയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുമെന്ന് പാക് ദേശീയ വിമാനകമ്പനി

Published

|

Last Updated

ഇസ്ലാമാബാദ്: അമേരിക്കയിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകളും അടുത്ത ജനുവരി മുതല്‍ നിര്‍ത്തിവെക്കാന്‍ പാക് ദേശീയ വിമാനകമ്പനിപാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി.ഐ.എ) ഒരുങ്ങുന്നു. പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.

ആഴ്ചയില്‍ രണ്ടു തവണ ന്യൂയോര്‍ക്കിലേക്ക് പറക്കുന്ന വിമാനത്തിലേക്ക് നവംബറിനുശേഷമുള്ള ബുക്കിങ്ങുകള്‍ നിലവില്‍ സ്വീകരിക്കുന്നില്ലെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ലാഹോര്‍ – ന്യൂയോര്‍ക്ക്, കറാച്ചി – ലാഹോര്‍ – ന്യൂയോര്‍ക്ക് സര്‍വീസുകള്‍ ഡിസംബര്‍ 31 വരെ തുടരും.
യാത്രക്കാരുടെ എണ്ണം കുറവായതാണ് സര്‍വീസുകള്‍ നിര്‍ത്തിവെക്കാനുള്ള നീക്കത്തിന് പിന്നിലെന്നാണ് വിമാനകമ്പനി അധികൃതര്‍ പറയുന്നത്.

ഭീകര സംഘടനകള്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നതിന്റെ പേരില്‍ ഡൊണാള്‍ഡ് ട്രംപ് നടത്തിയ രൂക്ഷ വിമര്‍ശം യു.എസ്- പാക് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനം. എന്നാല്‍, സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നത് സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ വിമാനകമ്പനി അധികൃതര്‍ പിന്നീട് നിഷേധിച്ചു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് പി.ഐ.എ അധികൃതര്‍ പറഞ്ഞു.