Connect with us

Kerala

ഹാദിയ കേസില്‍ സര്‍ക്കാറിന്റെ നിലപാട് തീവ്രവാദികളെ സഹായിക്കാന്‍: കുമ്മനം രാജരേഖരന്‍

Published

|

Last Updated

വടകര: ഹാദിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ ഐ എ) ആവശ്യമില്ലെന്ന സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് തീവ്രവാദികളോടുള്ള മൃദു സമീപനത്തിന്റെ തെളിവാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സര്‍ക്കാര്‍ നിലപാട് തീര്‍ത്തും സംശയാസ്പദമാണ്. വടകരയില്‍ ജനരക്ഷാ യാത്രക്ക് ലഭിച്ച സ്വീകരണത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്ന കുമ്മനം.

ഭീകരവാദികളോട് സന്ധി ചെയ്യുകയാണിവിടെ. അന്വേഷണം വേണ്ടെന്ന നിലപാട് സ്വീകരിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഹാദിയയെ മതം മാറ്റിയ ഷഫീന്‍ ജഹാന്റെ ഭീകര ബന്ധത്തിന് നിരവധി തെളിവുകള്‍ ഹൈകോടതിയില്‍ എത്തിയതാണ്. അത് സര്‍ക്കാര്‍ അവഗണിക്കുകയാണ്. ജനരക്ഷാ യാത്രക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്ന ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

യാത്രയുടെ സദുദ്ദേശ്യത്തെ തെറ്റായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. സി.പി.എമ്മിന്റെ ഇത്തരം പ്രചാരണം അവരുടെ പാപ്പരത്വത്തിന്റെ തെളിവാണ്. യാത്രക്ക് ലഭിക്കുന്ന ജനകീയ പിന്തുണയില്‍ വിറളി പൂണ്ടാണിതെന്നും അദ്ധേഹം പറഞ്ഞു.

---- facebook comment plugin here -----

Latest