വായനക്ക് ആപ്ലിക്കേഷനുമായി ആര്‍ ടി എ

Posted on: October 2, 2017 9:00 pm | Last updated: October 2, 2017 at 9:00 pm
SHARE

ദുബൈ: യാത്രചെയ്യുന്ന സമയം ഫലപ്രദമായി ഉപയോഗിക്കാന്‍ റീഡിങ് ആപ് പുറത്തിറക്കിയിരിക്കുകയാണ് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ). വായന പ്രോത്സാഹിപ്പിക്കാനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായാണ് പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്.

പൊതുഗതാഗത സംവിധാനങ്ങളുപയോഗിക്കുന്നവര്‍ക്കും കസ്റ്റമര്‍ സര്‍വീസ് കേന്ദ്രങ്ങളിലെത്തുന്നവര്‍ക്കുമെല്ലാം ഇനിമുതല്‍ അറബിയിലും ഇംഗ്ലീഷിലുമുള്ള 150 പുസ്തകങ്ങള്‍ ഈ ആപില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. പുതിയ റീഡിങ് ആപ് ആന്‍ഡ്രോയിഡിലും ഐ ഓ എസിലും ലഭ്യമാണ്. മെട്രോ സ്റ്റേഷനുകളിലും ബസുകളിലും ടാക്സികളിലും പതിപ്പിച്ചിരിക്കുന്ന ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്തും ഉപയോഗിക്കാം.

 

LEAVE A REPLY

Please enter your comment!
Please enter your name here