കേരളത്തിലേക്കുള്ള ഹജ്ജ് വിമാനം വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു

Posted on: September 26, 2017 5:35 pm | Last updated: September 26, 2017 at 11:31 pm

ജിദ്ദ: മലയാളി ഹാജിമാരെയുമായി പുറപ്പെട്ട സഊദിയ വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. ചൊവ്വാഴ്ച രാവിലെ 10.10ന് മദീന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് തിരിച്ച വിമാനമാണ് പറന്ന് ഒരു മണിക്കൂറിന് ശേഷം തിരിച്ചിറക്കിയത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് കഴിഞ്ഞ് മടങ്ങുകയായിരുന്ന 300 തീര്‍ഥാടകര്‍ വിമാനത്തിലുണ്ടായിരുന്നു.

വിമാനം പറന്നുയര്‍ന്ന് അല്‍പം കഴിഞ്ഞപ്പോള്‍ മുന്നിലെ വിന്‍ഡോ പൊട്ടി വായു അകത്തേക്ക് തള്ളിക്കയറുകയായിരുന്നു. ഈ സമയം വിമാനം ആടിയുലഞ്ഞതായി യാത്രക്കാര്‍ പറഞ്ഞു. അപകടം മനസ്സിലാക്കിയ പൈലറ്റ് ഉടന്‍ വിമാനം തിരിച്ചറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.