രാജീവ് മഹര്‍ഷി അടുത്ത സിഎജി; തിങ്കളാഴ്ച്ച സ്ഥാനമേല്‍ക്കും

Posted on: September 24, 2017 11:50 am | Last updated: September 24, 2017 at 11:50 am
SHARE

ന്യൂഡല്‍ഹി: ആഭ്യന്തര വകുപ്പ് സെക്രട്ടറിയായിരുന്ന രാജീവ് മെഹ്‌റിഷി അടുത്ത കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍(സിഎജി) ആയി തിങ്കളാഴ്ച സ്ഥാനമേല്‍ക്കും. ആഭ്യന്ത സെക്രട്ടറി സ്ഥാനത്തുനിന്നു വിരമിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തെ തേടി സിഎജി സ്ഥാനം എത്തിയത്.

നിലവിലെ സിഎജിയായ ശശികാന്ത് ശര്‍മ ഇന്ന് സ്ഥാനമൊഴിയും. തുടര്‍ന്ന് നാളെ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ മെഹ്‌റിഷി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
1978 ബാച്ചിലെ രാജസ്ഥാന്‍ കേഡറില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനായ മെഹ്‌റിഷി കഴിഞ്ഞ മാസമാണ് ആഭ്യന്തര സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചത്.

65 വയസോ, ആറ് വര്‍ഷം സര്‍വീസോ ഇതില്‍ എതാണോ ആദ്യം പൂര്‍ത്തിയാകുന്നത് അതുവരെയാണ് സിഎജി സ്ഥാനത്ത് തുടരാന്‍ സാധിക്കുക.ഇതുപ്രകാരം മെഹ്‌റിഷിക്ക് മൂന്ന് വര്‍ഷം സിഎജി സ്ഥാനത്ത് തുടരാം

 

LEAVE A REPLY

Please enter your comment!
Please enter your name here