ശശികലയെ പുറത്താക്കി; എഐഡിഎംകെയില്‍ ഇനി ജനറല്‍ സെക്രട്ടറി പദമില്ല

Posted on: September 12, 2017 11:59 am | Last updated: September 13, 2017 at 7:21 am

ചെന്നൈ: അണ്ണാ ഡിഎംകെയില്‍ നിന്ന് ജയലളിതയുടെ തോഴിയായിരുന്ന ശശികലയെ പുറത്താക്കി. ചെന്നൈയില്‍ ചേര്‍ന്ന എഐഎഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തന്റെതാണ് തീരുമാനം. ഒ പനീര്‍ സെല്‍വത്തെ പാര്‍ട്ടിയുടെ ചീഫ് കോ ഓര്‍ഡിനേറ്ററായും നിയമിച്ചു. ജയലളിത നിയമിച്ചവര്‍ പാര്‍ട്ടിയില്‍ അതേ സ്ഥാനങ്ങളില്‍ തുടരും. പാര്‍ട്ടിയില്‍ ഇനി ജനറല്‍ സെക്രട്ടറി പദവി വേണ്ടെന്നും യോഗം തീരുമാനിച്ചു. ജയലളിതയുടെ ഓര്‍മക്കായി അവരെ പാർട്ടിയുടെ ശാശ്വത ജനറൽ സെക്രട്ടറിയായി നിലനിർത്താനാണ് തീരുമാനം.

ജനറല്‍ കൗണ്‍സില്‍ തടയണമെന്ന ടിടിവി ദിനകരന്റെ ആവശ്യം മദ്രാസ് ഹൈക്കോടതി തടഞ്ഞതിന് പിന്നാലെയാണ് യോഗം ചേര്‍ന്നത്. പാര്‍ട്ടിയുടെ രണ്ടായിരത്തി അഞ്ഞൂറിലധികം ഭാരവാഹികള്‍ ജനറല്‍ കൗണില്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കൗണ്‍സില്‍ നടക്കുന്ന ചെന്നൈ മധുരവയല്‍ വാ നഗരത്തില്‍ അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.