Connect with us

Kerala

വംശീയ ആക്രമണം: ഇന്ത്യ മ്യാന്‍മാറിനോടൊപ്പമെന്ന് നരേന്ദ്ര മോദി

Published

|

Last Updated

മ്യാന്‍മര്‍: മ്യാന്‍മറിൽ നടക്കുന്ന വംശീയ ആക്രമണത്തില്‍ അവരുടെ ആശങ്കയ്‌ക്കൊപ്പം പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സുചിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മോദി ഇക്കാര്യം അറിയിച്ചത്. സുരക്ഷാസേനയ്‌ക്കെതിരായ ആക്രമണങ്ങളില്‍ നിരപരാധികളുടെ ജീവിതമാണ് ഹോമിക്കപ്പെടുന്നത്. ഇന്ത്യയ്ക്കും മ്യാന്‍മറിനും സമാന സുരക്ഷാ താത്പര്യങ്ങളാണുള്ളത്. മ്യാന്‍മറിന്റെ അഖണ്ഡതയും ഐക്യവും സംരക്ഷിക്കുന്നതിന് അവര്‍ക്കൊപ്പം നില്‍ക്കും, മോദി പറഞ്ഞു.

മ്യാന്‍മര്‍ പൗരന്‍മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഗ്രാറ്റിസ് വിസ ലഭ്യമാക്കുമെന്ന് സുചിയുമായുള്ള കൂടിക്കാഴ്ചയില്‍ മോദി അറിയിച്ചു. ഇന്ത്യന്‍ ജയിലുകളിലുള്ള 40 മ്യാന്‍മര്‍ പൗരന്‍മാരെ വിട്ടയക്കും. ഏതുവെല്ലുവിളി നേരിടാനും ഇന്ത്യ മ്യാന്‍മറിനൊപ്പമുണ്ടാകുമെന്നും മോദി അറിയിച്ചു.

പട്ടിണിയും ഭീകരവാദവും അഴിമതിയും വര്‍ഗീയതയുമില്ലാത്ത ഒരു പുതിയ ഇന്ത്യയെ നിര്‍മിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ചയാണ് മോദി മ്യാന്‍മറിലെത്തിയത്. മ്യാന്‍മറില്‍ മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്‌.