Connect with us

Kerala

ഉത്തര്‍പ്രദേശില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി

Published

|

Last Updated

ലക്‌നോ: ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ പാളം തെറ്റി. ചരക്ക് ട്രെയിനാണ് പാളം തെറ്റിയത്. ഹര്‍ദാര്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം.

ഗുഡ്‌സ് ട്രെയിനിന്റെ നാല് വാഗണുകളാണ് മറിഞ്ഞത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഒമ്പത് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.