ബ്ലൂ വെയില്‍: തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

Posted on: August 31, 2017 7:25 am | Last updated: August 31, 2017 at 10:28 pm

മധുര: തമിഴ്‌നാട് തിരുമംഗലം സ്വദേശിയായ വിദ്യാര്‍ഥി ബ്ലൂവെയില്‍ കളിച്ച് ആത്മഹത്യ ചെയ്തു. മന്നാര്‍ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ വിഘ്‌നേഷി(19)നെയാണ് ഇന്നലെ വൈകീട്ട് 4.15ഓടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിഘ്‌നേഷിന്റെ കൈയില്‍ കോറിയിട്ടുള്ള മുറിപ്പാട് ബ്ലുവെയ്ല്‍ ഗെയിമുമായി ബന്ധപ്പെട്ടതാണെന്നു പോലീസ് സ്ഥിരീകരിച്ചു. വിഘ്‌നേഷിന്റെ ഇടം കൈയില്‍ ബ്ലെയ്ഡ് ഉപയോഗിച്ച് തിമിംഗലത്തിന്റെ ചിത്രവും ഇംഗ്ലീഷില്‍ ബ്ലൂവെയില്‍ എന്നും എഴുതിയിട്ടുണ്ട്.

വിഘ്‌നേഷ് ബ്ലൂവെയില്‍ കളിച്ചിരുന്നതായി സുഹൃത്തുക്കളുംസാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.വിഘ്‌നേഷിന്റെ മുറിയില്‍ നിന്ന് ലഭിച്ച കുറിപ്പും ഇത് സ്ഥിരീകരിക്കുന്നു.
വിഘ്‌നഷിന് ഫോണിലൂടെയായിരുന്നു നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതെന്നും പലപ്പോഴും സന്ദേശങ്ങളായോ കോളുകളായോ ആയിട്ടാണ് അവ വരാറുണ്ടായിരുന്നതെന്നും സുഹൃത്തുക്കള്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.