ജിഡിപിയില്‍ ഇടിവ്; ഏപ്രില്‍- ജൂണ്‍ പാദത്തില്‍ 5.7 ശതമാനം

Posted on: August 31, 2017 8:30 pm | Last updated: September 1, 2017 at 9:54 am
SHARE

ന്യൂഡല്‍ഹി: ഇന്ത്യയുടെ ജിഡിപി നിരക്ക് കുറഞ്ഞു. ഏപ്രില്‍- ജൂണ്‍ പാദത്തില്‍ 5.7 ശതമാനം മൊത്ത ആഭ്യന്തര ഉത്പാദനമാണ് (ജിഡിപി) രേഖപ്പെടുത്തിയത്. മൂന്ന് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണിത്. മാര്‍ച്ച് പാദത്തില്‍ 6.1 ശതമാനം ജിഡിപിയാണ് ഉണ്ടായത്. ഇതാണ് 5.7 ആയി കുറഞ്ഞത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍- ജൂണ്‍ കാലയളവില്‍ 7.9 ശതമാനം ആയിരുന്നു ജിഡിപി.

കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 10.7 ശതമാനം വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയ നിര്‍മാണ മേഖല ഇത്തവണ 1.2 ശതമാനമായി കുത്തനെ ഇടിഞ്ഞിരുന്നു. ഇത് ജിഡിപി ഇടിവില്‍ കാര്യമായി പ്രതിഫലിച്ചു. ഇന്ത്യ ഇക്കൊല്ലം 7.2 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നും 2016 ലെ 6.8 ശതമാനം വളര്‍ച്ചയെ മറികടക്കാന്‍ രാജ്യത്തിനാകുമെന്നുമാണ് ലോക ബേങ്ക് പ്രവചിച്ചിരുന്നു.