ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹ വിക്ഷേപണം പരാജയം

Posted on: August 31, 2017 8:12 pm | Last updated: August 31, 2017 at 11:45 pm

ചെന്നൈ: ഇന്ത്യയുടെ ഐആര്‍എന്‍എസ്എസ്-1 എച്ച് ഉപഗ്രഹ വിക്ഷേപണം പരാജയം. ദിശാസൂചക ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ്-1 എയെ സഹായിക്കുകയായിരുന്നു ഉപഗ്രഹത്തിന്റെ ലക്ഷ്യം. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കിരണ്‍ കുമാര്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലായിരുന്നു വിക്ഷേപണം. ഉപഗ്രഹത്തിന് പിഎസ്എ്ല്‍വി സി 39 റോക്കറ്റില്‍ നിന്ന് വേര്‍പെടാന്‍ കഴിഞ്ഞില്ല. 2013ല്‍ വിക്ഷേപിച്ച ഐഎര്‍എന്‍എസ്എസ്- 1 എ എന്ന ഉപഗ്രഹത്തിലെ മൂന്ന് റുബിഡിയം അറ്റോമിക് ക്ലോക്കുകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു.