ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി

Posted on: August 31, 2017 7:25 pm | Last updated: August 31, 2017 at 8:32 pm
SHARE

ന്യൂഡല്‍ഹി: രാജ്യത്തെ ഏകീകൃത തിരിച്ചറിയല്‍ സംവിധാനമായ ആധാര്‍ കാര്‍ഡും പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ അഥവാ പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ ഡിസംബര്‍ 31 വരെ നീട്ടി. ആഗസ്റ്റ് 31ന് അവസാനിക്കുമെന്നാണ് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.

നേരത്തെ വിവിധ ക്ഷേമപദ്ധതികള്‍ക്കായി ആധാര്‍ കാര്‍ഡ് ബേങ്കുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതിയും ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു. സര്‍ക്കാര്‍ സബ്‌സിഡികള്‍, ക്ഷേമ പദ്ധതികള്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കുന്നതിന് ആധാര്‍ കൂടിയേ തീരുവെന്ന് യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) സിഇഒ അജയന്‍ ഭൂഷണ്‍ പാണ്ഡെ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here