Connect with us

Gulf

വിശുദ്ധ കഅബക്ക് പുതിയ കിസ്‌വ അണിയിച്ചു

Published

|

Last Updated

ജിദ്ദ: വിശുദ്ധ കഅബക്ക് ഇന്ന് രാവിലെ പുതിയ കിസ്വ അണിയിച്ചു. എല്ലാ വര്‍ഷവും ദുല്‍ ഹിജ്ജ 9 നു ഹാജിമാര്‍ അറഫയില്‍ സംഗമിക്കുമ്പോഴാണ് കിസ്വ മാറ്റാറുള്ളത്.

ഇരു ഹറം കാര്യ വകുപ്പിന്റെയും കിംഗ് അബ്ദുല്‍ അസീസ് കിസ്വ ഫാക്റ്ററിയുടെയും പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ 86 പേരാണു ഇന്ന് കിസ്വ മാറ്റുന്ന കര്‍മ്മത്തില്‍ പങ്കാളികളായത്.

14 മീറ്റര്‍ ഉയരമുള്ള കിസ് വക്ക് 22 മില്ല്യന്‍ റിയാലാണു നിര്‍മ്മാണച്ചിലവ്. മക്കയിലെ അജ്യാദിലെ കിസ്വ്വ ഫാക്റ്ററിയിലാണു ഒരു വര്‍ഷത്തോളമെടുത്ത് ശുദ്ധമായ പട്ടും സ്വര്‍ണ്ണ നൂലും വെള്ളി നൂലും ഉപയോഗിച്ച് കിസ്വ നിര്‍മ്മിക്കുന്നത്.