Connect with us

Ongoing News

പുതിയ കിസ്‌വ അണിയാനൊരുങ്ങി വിശുദ്ധ കഅ്ബ

Published

|

Last Updated

മക്ക: മക്കയിലെ ഉമ്മുല്‍ജൂദ് കിസ്‌വ ഫാക്ടറിയില്‍ ഒരുവര്‍ഷത്തോളം നീണ്ട പ്രയത്‌നത്തിലൂടെ പൂര്‍ത്തിയാക്കിയ പുതിയ കിസ്‌വ ഇന്ന് അറഫ ദിനത്തില്‍ കഅ്ബയെ പുതപ്പിക്കും.

തീര്‍ഥാടക ലക്ഷങ്ങള്‍ അറഫാ സംഗമത്തിനായി തിരിക്കുന്ന സമയത്താണ് കഅബയെ പുതിയ കിസ്‌വ പുതപ്പിക്കുക.
പഴയ കിസ്‌വ മുറിച്ച് വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സമ്മാനമായി നല്‍കും.

കഅ്ബയുടെ അകഭാഗത്തെ ചുമരുകള്‍ മൂടുന്ന പച്ചപ്പട്ടും പുറം വശത്തെ ചുമരുകള്‍ക്ക് ആവരണം തീര്‍ക്കുന്ന കറുത്ത പട്ടും സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പ് ചുമതലയുള്ള ഡോ. സ്വാലിഹ് ബിന്‍ സൈനുല്‍ ആബിദീന്‍ അല്‍ശൈബിക്ക് കൈമാറിയിരുന്നു.

ശുദ്ധമായ പട്ടില്‍ സ്വര്‍ണ നൂലുകളുപയോഗിച്ചു നിര്‍മിക്കുന്ന നിര്‍മ്മിക്കുന്ന ഇതിന് രണ്ട് കോടി റിയാലിലധികം ചെലവ് വരും. 14 മീറ്ററാണ് കിസ്‌വയുടെ ഉയരം. സ്വര്‍ണലിപിയില്‍ ആകര്‍ഷകമായ രൂപകല്‍പനകളോടും ഖുര്‍ആന്‍ സൂക്തങ്ങള്‍ ആലേഖനം ചെയ്തുമാണിത് . 47 മീറ്റര്‍ നീളത്തിലും 95 സെന്റി മീറ്റര്‍ വീതിയിലും16 കഷ്ണങ്ങളായാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്.

വിദഗ്ധരായ 72 നെയ്ത്തുകാരുള്‍പ്പെടെ നൂറ്റി തൊണ്ണൂറോളം ജീവനക്കാര്‍ ഒരു വര്‍ഷത്തോളമെടുത്താണ് കിസ്‌വ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

Latest