Connect with us

National

ലോക്പാല്‍ ബില്ല്: വീണ്ടും സമരത്തിന്ഇറങ്ങുമെന്ന് അണ്ണാ ഹസാരെ

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ല് നടപ്പാക്കത്തില്‍ പ്രതിഷേധിച്ച് അണ്ണാ ഹസാരെ വീണ്ടും സത്യാഗ്രഹത്തിനിറങ്ങുന്നു. അധികാരത്തിലെത്തി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ലോക്പാല്‍ നടപ്പാക്കത്തതെന്താണെന്ന് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അണ്ണ ഹസാരെ കത്തയച്ചു. ലോക്പാല്‍ ബില്ല് നടപ്പാക്കിയില്ലെങ്കില്‍ ഡല്‍ഹിയില്‍ വീണ്ടും സമരം തുടങ്ങുമെന്നാണ് ഹസാരെ വ്യക്തമാക്കിയിരിക്കുന്നത്. ലോക്പാല്‍ ബില്ലിന്റെ കരട് പോലും നിര്‍മിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ ഹസാരെ വ്യക്തമാക്കിയിരരുന്നു.

അഴിമതി നിരോധനത്തിനായി ദേശീയ തലത്തില്‍ ലോക്പാലും സംസ്ഥാന തലത്തില്‍ ലോകായുക്തയും നിയമിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് വര്‍ഷമായി മോഡിക്ക് നിരന്തരം കത്തുകള്‍ അയക്കുന്നു. ഇക്കാര്യത്തിലും സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടും നല്‍കിയ കത്തുകള്‍ക്ക് മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടുത്തത് സമരത്തിന്റെ സ്ഥലവും വേദിയും അറിയിക്കാനായിരിക്കും കത്തഴുതുകയെന്നും അണ്ണാ ഹസാരെ മോദിയെ ഓര്‍മിപ്പിച്ചു. 2011 ഏപ്രിലില്‍ യുപിഎ സര്‍ക്കാറിന്റെ കാലത്താണ് ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അണ്ണ ഹസാരെയും അരവിന്ദ് കെജ് രിവാളും അടങ്ങിയ സംഘം ഡല്‍ഹിയിലെ റാം ലീലാ മൈതാനിയില്‍ നിരാഹാര സത്യഗ്രഹം നടത്തിയത്.

Latest