Connect with us

International

പരീക്ഷണം തുടരുമെന്ന് ഉന്‍; ചര്‍ച്ചയില്ലെന്ന് ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍: ജപ്പാനിന് മുകളിലൂടെ തങ്ങള്‍ നടത്തിയ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം അമേരിക്കക്കെതിരായ ആക്രമണത്തിന്റെ ആദ്യപടിയെന്ന് ഉത്തര കൊറിയ. ശാന്ത സമുദ്രത്തില്‍ നടത്താനിരിക്കുന്ന സൈനിക ഓപറേഷന്റെ തുടക്കമാണിതെന്നും ഇത്തരം പരീക്ഷണങ്ങള്‍ തടരുമെന്നും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉ്ന്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, ഉത്തര കൊറിയയെ ഒറ്റക്കെട്ടായി പ്രതിരോധിക്കാനും ആവശ്യമെങ്കില്‍ ആക്രമിക്കാനുമുള്ള മുന്നൊരുക്കമാണ് അമേരിക്കയും സഖ്യരാജ്യങ്ങളും നടത്തുന്നത്.

യു എന്‍ മുന്നറിയിപ്പിനെ അവഗണിച്ച ഉത്തര കൊറിയന്‍ നടപടി നിരവധി ലോകരാജ്യങ്ങളില്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തില്‍ യു എന്‍ ഉത്കണ്ഠ അറിയിച്ചു. നിലവിലെ പ്രശ്‌നങ്ങള്‍ ഉത്തര കൊറിയയുമായി ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സാധിക്കില്ലെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

Latest