Connect with us

Gulf

ബലിപെരുന്നാള്‍: മൊബൈല്‍ വരിക്കാര്‍ക്ക് സൗജന്യ വൈഫൈ

Published

|

Last Updated

അബുദാബി: ബലിപെരുന്നാള്‍ അവധി ദിവസങ്ങളില്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍, പ്രധാന മാളുകള്‍, പൊതുസ്ഥലങ്ങള്‍, ബീച്ചുകള്‍, റെസ്റ്റോറന്റുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, സ്റ്റേഡിയങ്ങള്‍, ഉദ്യാനങ്ങള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യം ഒരുക്കുമെന്ന് ഇത്തിസലാത്ത് അറിയിച്ചു.

ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ 9 വരെയാണ് സൗജന്യ സേവനം ലഭിക്കുക. രാജ്യത്തുടനീളം പ്രധാന പൊതുസ്ഥലങ്ങളില്‍ മൊബൈല്‍ ഡിവൈസുകള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കാവുന്നതാണെന്ന് ഇത്തിസലാത്ത് അധികൃതര്‍ പറഞ്ഞു.
ഈദ് ആഘോഷവേളയില്‍ യു എ ഇ മൊബൈല്‍ നമ്പറുള്ള ഏതൊരാള്‍ക്കും ഉയര്‍ന്ന നിലവാരത്തിലുള്ള പൊതു വൈഫൈ ആസ്വദിക്കാനാകും. ഉപഭോക്താക്കള്‍ക്ക് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കളുമായി ഇതിലൂടെ ബന്ധം പുലര്‍ത്താന്‍ കഴിയുമെന്ന ഉറപ്പാണ് നല്‍കുന്നതെന്ന് ഇത്തിസലാത്ത് ചീഫ് കണ്‍സ്യൂമര്‍ ഓഫീസര്‍ ഖാലിദ് അല്‍കുവൈലി പറഞ്ഞു.
വൈഫൈ ലഭിക്കുന്നതിന് ഒരു തവണ രജിസ്‌ട്രേഷനുശേഷം, സുരക്ഷ ഉറപ്പുവരുത്താന്‍ ഇത്തിസലാത്ത് മൊബൈല്‍ നമ്പറിലേക്ക് പിന്‍ നമ്പര്‍ എസ്എംഎസ് അയക്കും. ഈ പിന്‍ നമ്പര്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കാം.
ഉപഭോക്താക്കള്‍ വൈഫൈ ഹോട്‌സ്‌പോട്ടുകളുടെ കൃത്യമായ ലൊക്കേഷന്‍ കണ്ടെത്തുന്നതിന് www.eti salat. ae/wifi സന്ദര്‍ശിക്കുക.

 

Latest