Connect with us

Kerala

വിനായകന്റെ മരണം: പോലീസുകാര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

Published

|

Last Updated

തൃശൂര്‍: ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകന്‍ ജീവനൊടുക്കിയ കേസിലെ പ്രതികളായ പോലീസുകാര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. പാവറട്ടി സ്‌റ്റേഷനിലെ സാജന്‍, ശ്രീജിത്ത് എന്നിവരാണ് മുന്‍കൂര്‍ ജ്യാമ്യാപേക്ഷ നല്‍കിയത്. തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ അടുത്തമാസം കോടതി പരിഗണിക്കും.

ജൂലൈയിലാണ് വിനായകന്‍ പോലീസ് കസ്റ്റഡിയില്‍നിന്നു പുറത്തിറങ്ങിയതിനു പിന്നാലെ ജീവനൊടുക്കിയത്. പോലീസ് മര്‍ദനം മൂലമാണ് വിനായകന്‍ ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ആരോപണവിധേയരായ സാജന്‍, ശ്രീജിത്ത് എന്നിവര്‍ സസ്‌പെന്‍ഷനിലാണ്.

Latest