സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; ബാങ്ക് ഗ്യാരണ്ടിയില്‍ പരിഹാരമാകുന്നു

  • മെഡിക്കല്‍ പ്രവേശനത്തില്‍ ഏജന്റുമാരുടെ ചതിക്കുഴിയില്‍ വീഴരുതെന്നു സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്കു മുന്നറിയിപ്പു നല്‍കി.
Posted on: August 30, 2017 5:48 pm | Last updated: August 31, 2017 at 12:08 pm
SHARE

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസിലെ ബാങ്ക് ഗ്യാരണ്ടിയില്‍ പരിഹാരമാകുന്നു. സമവായ ഫോര്‍മുല ആയെന്ന് നിയുക്ത ചീഫ് സെക്രട്ടറി കെ.എം എബ്രഹാം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കും. ബാങ്കുകള്‍ സര്‍ക്കാരുമായി സഹകരിക്കുമെന്ന് കെ.എം എബ്രഹാവുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.

അര്‍ഹരായ എല്ലാവര്‍ക്കും പ്രവേശനം ലഭ്യമാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ബാങ്ക് ഗ്യാരണ്ടി കൂടാതെ പ്രവേശനം നല്‍കാമെന്ന് ഒന്‍പത് സ്വാശ്രയ കോളജുകള്‍ സമ്മതിച്ചിട്ടുണ്ട്. മറ്റു കോളജുകളുമായി ചര്‍ച്ച നടത്തുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു

അതേസമയം സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ഏജന്റുമാരുടെ ചതിക്കുഴിയില്‍ വീഴരുതെന്നു സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്കു മുന്നറിയിപ്പു നല്‍കി. കോഴ നല്‍കി നേടുന്ന അഡ്മിഷന്‍ റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here