Connect with us

Gulf

നാലു ലക്ഷത്തിലധികം അനധികൃത തീര്‍ത്ഥാടകരെ തിരിച്ചയച്ചു

Published

|

Last Updated

മക്ക: അനുമതി പത്രമില്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിച്ച 4 ലക്ഷത്തിലധികം പേരെ തിരിച്ചയച്ചതായി പൊതു സുരക്ഷാ വിഭാഗം പബ്ബ്‌ലിക് റിലേഷന്‍ ഡയറക്ടര്‍ കേണല്‍ സാമി അല്‍ ഷുവൈറഖ് അറിയിച്ചു. അനധികൃത തീര്‍ത്ഥാടകരുമായി വന്ന 208236 വാഹനങ്ങളും തിരിച്ചയച്ചിട്ടുണ്ട്.

1841 വിദേശികള്‍ അനധികൃതമായി. മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിനു വിചാരണ നേടുന്നുണ്ട്. 3296 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.

അതേ സമയം അനുമതി പത്രമില്ലാത്തവരെ മക്കയിലേക്ക് കടത്തുന്നതിനു ശ്രമിച്ച സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഇതു വരെ 1,94,50,000 റിയാല്‍ പിഴ ചുമത്തിയതായി അധികൃതര്‍ അറിയിച്ചു.ഇവര്‍ക്ക് ആകെ 630 ദിവസം ജയില്‍ ശിക്ഷയും വിധിച്ചിട്ടുണ്ട്.

[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]

Latest