Connect with us

Gulf

ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്; വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ ആരംഭിച്ചു

Published

|

Last Updated

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ആരംഭമായി. ചുണ്ടില്‍ തല്‍ബിയത്ത് മന്ത്രവുമായി ഹാജിമാര്‍ തര്‍വിയത്തിന്റെ ദിനമായ ഇന്ന് മിനയില്‍ കഴിച്ച് കൂട്ടും. ഇന്ന് ളുഹര്‍ മുതല്‍ നാളെ സുബ്ഹ് വരെയുള്ള അഞ്ച് നേരത്തെ നിര്‍ബന്ധ നമസ്‌ക്കാരങ്ങള്‍ മിനയില്‍ വെച്ച് നിര്‍വഹിക്കല്‍ പ്രത്യേകം പുണ്ണ്യമായതിനാല്‍ ഭൂരിപക്ഷം ഹാജിമാരും ഉച്ചക്ക് മുംബ് തന്നെ തംബുകളില്‍ എത്തിയിരുന്നു.

കടുത്ത ചൂടില്‍ നിന്നും ആശ്വാസം പകരാനായി വെള്ളം സ്‌പ്രേ ചെയ്യുന്ന സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ചൂട് മൂലമുള്ള പ്രയാസങ്ങള്‍ അകറ്റുന്നതിനും സൂര്യാഘാതമേല്‍ക്കുന്നവരെ ചികിത്സിക്കാനും ആരോഗ്യ മന്ത്രാലയം മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. അതിനിടെ മഴ പെയ്യാന്‍ സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം ഹാജിമാര്‍ക്ക് ആശ്വാസം പകരും.

ഹജ്ജ് പരിപൂര്‍ണ്ണ വിജയമാക്കുന്നതിനു എല്ലാ ഒരുക്കങ്ങളും തയ്യാറാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഏത് അപകട സാഹചര്യങ്ങളും നേരിടുന്നതിനു സിവില്‍ ഡിഫന്‍സും പരിപൂര്‍ണ്ണ സജ്ജമാണു.

Latest