വ്യാജരേഖ കേസ്: ടിപി സെന്‍കുമാറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

Posted on: August 30, 2017 4:43 pm | Last updated: August 31, 2017 at 9:12 am

കൊച്ചി: വ്യാജരേഖ കേസില്‍ മുന്‍ ഡിജിപി ടി.പി സെന്‍കുമാറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. സെന്‍കുമാറിന് സമന്‍സ് നല്‍കരുതെന്ന് കോടതി ഉത്തരവിട്ടു. സെപ്തംബര്‍ 14 വരെ സെന്‍കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. കേസ് റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് കോടതി നടപടി. സെന്‍കുമാര്‍ വ്യാജരേഖ ചമച്ച് അവധി ആനൂകൂല്യം കൈപ്പറ്റിയെന്നാണ് കേസ്.

വ്യാജരേഖ നല്‍കി അവധി ആനുകൂല്യം നേടിയെന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ പോലീസ് ചുമത്തിയിരുന്നത്. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.