പിണറായി എന്ന് കേള്‍ക്കുമ്പോള്‍ ഡിവൈഎഫ്‌ഐക്കും എസ്എഫ്‌ഐക്കും മുട്ടിടിക്കുമെന്ന് വി ടി ബല്‍റാം

Posted on: August 30, 2017 2:22 pm | Last updated: August 30, 2017 at 6:18 pm

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ വിഷയത്തില്‍ കോടതി വിധി വന്നതിന് പിന്നാലെ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ സംഘടനകളെ രൂക്ഷമായി വിമര്‍ശിച്ച് വി ടി ബല്‍റാം എംഎഎല്‍എ രംഗത്ത്. സ്വാശ്രയ സമരത്തില്‍ മുന്‍പ് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭാ സമ്മേളനം കഴിയും വരെ നിരാഹാരമനുഷ്ഠിച്ച സമയത്ത് ‘ഒരു ബ്രേക്ക്ഫാസ്റ്റ് മാത്രമുപേക്ഷിച്ച് സമരം നടത്തിയവര്‍’ എന്ന് വലിയവായില്‍ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്ത ഡിഫി, എസ്എഫ്‌ഐ നേതാക്കള്‍ ഇപ്പോഴത്തെ ഈ കടുംവെട്ടിനെതിരെ ഒരു കട്ടന്‍ചായയെങ്കിലും ഉപേക്ഷിച്ചുള്ള സമരം നടത്താന്‍ കടന്നുവരുമോയോന്ന് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പിണറായി എന്ന് കേള്‍ക്കുമ്പോള്‍ മുട്ടിടിക്കുന്ന ‘വിദ്യാര്‍ത്ഥി, യുവജന’ പ്രസ്ഥാനങ്ങള്‍ ആണ് ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയുമെന്ന് ബല്‍റാം കുറിപ്പില്‍ പറയുന്നു.

 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സ്വാശ്രയ സമരത്തില്‍ മുന്‍പ് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭാ സമ്മേളനം കഴിയും വരെ നിരാഹാരമനുഷ്ഠിച്ച സമയത്ത് ‘ഒരു ബ്രേക്ക്ഫാസ്റ്റ് മാത്രമുപേക്ഷിച്ച് സമരം നടത്തിയവര്‍’ എന്ന് വലിയവായില്‍ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്ത ഡിഫി, എസ്എഫ്‌ഐ നേതാക്കള്‍ ഇപ്പോഴത്തെ ഈ കടുംവെട്ടിനെതിരെ ഒരു കട്ടന്‍ചായയെങ്കിലും ഉപേക്ഷിച്ചുള്ള സമരം നടത്താന്‍ കടന്നുവരുമോ?
പിണറായി എന്ന് കേള്‍ക്കുമ്പോള്‍ മുട്ടിടിക്കുന്ന ‘വിദ്യാര്‍ത്ഥി, യുവജന’ പ്രസ്ഥാനങ്ങള്‍. കഷ്ടം.