കെഎം എബ്രഹാം പുതിയ ചീഫ് സെക്രട്ടറിയാകും

Posted on: August 30, 2017 12:57 pm | Last updated: August 30, 2017 at 12:57 pm
SHARE

തിരുവനന്തപുരം: കെഎം എബ്രഹാമിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നളിനി നെറ്റോ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 1982 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ കെഎം എബ്രഹാം നിലവില്‍ ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്. കിഫ്ബിയുടെ ചുമതലയും എബ്രഹാം വഹിക്കും.

സര്‍വീസില്‍ നിന്ന് വിരമിക്കുന്ന നളിനി നെറ്റോയെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ എസ്എം വിജയാനന്ദ് ചീഫ് സെക്രട്ടറിയും നളിനി നെറ്റോ ആഭ്യന്തര സെക്രട്ടറിയുമായിരുന്നു. അന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതല നളിനി നെറ്റോ വഹിച്ചിരുന്നു. പിന്നീട് ഏപ്രിലില്‍ വിജയാനന്ദ് വിരമിച്ചപ്പോള്‍ നളിനി നെറ്റോ ചീഫ് സെക്രട്ടറിയായി ചുമതലയേല്‍ക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here