Connect with us

National

ഗുജറാത്തില്‍ പന്നിപ്പനി പടരുന്നു; എട്ട് മാസത്തിനിടെ മരിച്ചത് 343 പേര്‍

Published

|

Last Updated

അഹമ്മദാബാദ്: ഗുജറാത്തില്‍ പന്നിപ്പനി ബാധിച്ച് ഇന്നലെ അഞ്ച് പേര്‍ കൂടി മരിച്ചു. ഇതോടെ, കഴിഞ്ഞ എട്ട് മാസത്തിനിടെ പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 343 ആയി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ മാത്രം 152 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലായത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 20 പേരാണ് മരിച്ചത്. 3,447 പേരാണ് സംസ്ഥാനത്ത് പന്നിപ്പനിക്ക് ചികിത്സ തേടിയിട്ടുള്ളത്.

Latest