ആധാര്‍: അടിയന്തര പരിഗണനക്ക് ജയറാം രേമേശ് സുപ്രീം കോടതിയില്‍

Posted on: August 30, 2017 7:27 am | Last updated: August 30, 2017 at 7:34 am
SHARE

ന്യൂഡല്‍ഹി: ആധാര്‍ വിഷയത്തില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് സുപ്രീം കോടതിയെ സമീപിച്ചു.
ആധാര്‍ വിഷയം പാര്‍ലിമെന്റില്‍ ധനകാര്യ ബില്ലായി അവതരിപ്പിച്ച സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി പരിഗണിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിനോട് ആവശ്യപ്പെട്ടത്. സ്വകാര്യത മൗലികാവകാശമാണെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഭരണഘടനാ ബഞ്ച് വിധിച്ചിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് ജയറാം രമേശ് ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ആധാര്‍ പൗരന്മാരുടെ സ്വകാര്യത ലംഘിക്കുന്നുവെന്ന് കാണിച്ച് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര നിലപാട് ചോദ്യം ചെയ്തുള്ള ഹരജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here