ദുബൈ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം: സ്വദേശികളും ഇന്ത്യക്കാരും മുന്നില്‍

Posted on: August 29, 2017 8:17 pm | Last updated: August 29, 2017 at 8:17 pm

ദുബൈ: ദുബൈ റിയല്‍ എസ്റ്റേറ്റ് കമ്പോളത്തില്‍ നിക്ഷേപം നടത്തുന്നവരില്‍ മുന്നില്‍. യു എ ഇ സ്വദേശികള്‍. 3740 കോടി ദിര്‍ഹമിന്റെ നിക്ഷേപമാണ് സ്വദേശികള്‍ നടത്തിയതെന്ന് ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ സുല്‍ത്താന്‍ ബുത്തി ബിന്‍ മിജരിന്‍ വ്യക്തമാക്കി.

12000 ഇടപാടുകളാണ് ഈ വര്‍ഷം ജൂണ്‍ വരെ സ്വദേശികള്‍ നടത്തിയത്. 10628 ഇടപാടുകളോടെ ഇന്ത്യക്കാര്‍ തൊട്ടുപിന്നിലുണ്ട്. 2040 കോടിയുടെ ഇടപാടുകളാണ് ഇന്ത്യക്കാര്‍ നടത്തിയത്.

മൂന്നാം സ്ഥാനം പാകിസ്ഥാനികള്‍ക്കാണ്. മൊത്തം 217 രാജ്യക്കാര്‍ ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേ
പം നടത്തിയിട്ടുണ്ട്.

15100 കോടി ദിര്‍ഹമിന്റെ ഇടപാടുകളാണ് നടന്നത്. വേള്‍ഡ് എക്‌സ്‌പോ 2020യുടെ പശ്ചാതലത്തില്‍ കൂടുതല്‍ നിക്ഷേപം പ്രതീക്ഷിക്കുന്നു. സഊദി അറേബ്യ, ബ്രിട്ടന്‍, ഈജിപ്ത്, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ധാരാളം നിക്ഷേപകര്‍ എത്തിയെന്നും സുല്‍ത്താന്‍ ബുത്തി അറിയിച്ചു.