ബിജെപിയുടെ ജനരക്ഷായാത്ര വീണ്ടും മാറ്റി

  • ഇത് രണ്ടാം തവണയാണ് യാത്ര മാറ്റിവെക്കുന്നത്.
Posted on: August 29, 2017 7:12 pm | Last updated: August 30, 2017 at 9:45 am

തിരുവനന്തപുരം: ബിജെപിയുടെ ജനരക്ഷായാത്ര വീണ്ടും മാറ്റി. സെപ്തംബര്‍ 7ന് തുടങ്ങേണ്ട യാത്ര ഒക്ടോബറിലേക്കാണ് മാറ്റിയത്.

ഇത് രണ്ടാം തവണയാണ് യാത്ര മാറ്റിവെക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ അസൗകര്യത്തെ തുടര്‍ന്നാണ് മാറ്റിയതെന്നാണ് വിശദീകരണം.