രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത 75 പേര്‍ ഹജ്ജിനെത്തി

Posted on: August 29, 2017 6:50 pm | Last updated: September 5, 2017 at 3:20 pm

ജിദ്ദ : രണ്ടാം ലോക മഹാ യുദ്ധത്തില്‍ പങ്കെടുത്ത 75 ഉസ്‌ബെകിസ്ഥാന്‍ തീര്‍ത്ഥാടകര്‍ ഇത്തവണ ഹജ്ജ് നിര്‍വഹിക്കാനെത്തി.

95 വയസ്സിനും 105 വയസ്സിനുമിടയിലുള്ള തീര്‍ത്ഥാടകര്‍ എല്ലാവരും പരിപൂര്‍ണ്ണ ആരോഗ്യവാന്മാരാണെന്ന് ഉസ്‌ബെകിസ്ഥാന്‍ മതകാര്യ വകുപ്പുദ്യോഗസ്ഥന്‍ ഹൈദര്‍ സുല്‍ത്താന്‍ പറഞ്ഞു.

ജീവിതത്തിലാദ്യമായാണു ഈ പഴയ പോരാളികള്‍ വിശുദ്ധ ഭൂമിയിലെത്തുന്നത് .ഓരോരുത്തര്‍ക്കും ഓരോ കുടുംബാംഗത്തെ തങ്ങളുടെ കൂടെ ഹജ്ജ് നിര്‍വഹിക്കാന്‍ ഉസ്‌ബെക്ക് സര്‍ക്കാര്‍ സൗകര്യം ചെയ്ത് കൊടുത്തിട്ടുണ്ട്.