ഗുജറാത്ത് കലാപ കാലത്ത് തകര്‍ക്കപ്പെട്ട പള്ളികള്‍ പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ പണം മുടക്കേണ്ടന്ന് സുപ്രീം കോടതി

Posted on: August 29, 2017 3:26 pm | Last updated: August 29, 2017 at 3:26 pm

ന്യൂഡല്‍ഹി : ഗുജറാത്ത് കലാപത്തിനിടെ തകര്‍ക്കപ്പെട്ട പള്ളികള്‍ പുനര്‍നിര്‍മിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ പണം മുടക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. പള്ളികള്‍ സര്‍ക്കാര്‍ പുനര്‍നിര്‍മിച്ചു നല്‍കണമെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ വിധി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യം അറിയിച്ചത്. പണം മുടക്കുന്നതിന് എതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി അംഗീകരിച്ചു.

ക്രമസമാധാനം പാലിക്കുന്നതില്‍ വീഴ്ചവന്നു എന്ന് ആരോപിച്ച് പള്ളികളോ ക്ഷേത്രങ്ങളോ, മറ്റ് ആരാധനാലയങ്ങളോ സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും ഗുജറാത്ത് സര്‍ക്കാര്‍ വാദിച്ചു. ഗുജറാത്ത് സര്‍ക്കാരിന്റെ വാദം അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്.ഇതിനെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു