വിശപ്പ് മാറ്റാന്‍ മാതാവിനെ അടിച്ച്‌കൊന്ന് ഹൃദയം ചട്ടിണി കൂട്ടി ഭക്ഷിച്ചു!

Posted on: August 29, 2017 2:34 pm | Last updated: August 29, 2017 at 2:34 pm

പൂനെ: വിശന്ന് വലഞ്ഞ 27കാരന്‍ സ്വന്തം മാതാവിനെ അടിച്ചുകൊന്ന ശേഷം അവരുടെ ഹൃദയം പുറത്തെടുത്ത് ചട്ടിണി കൂട്ടി ഭക്ഷിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നല്ല ഈ വാര്‍ത്ത. മഹാരാഷ്ട്രയിലെ പൂനെയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. യെലാവ എന്ന 65കാരിയെ ആണ് മകന്‍ സുനില്‍ കുച്കുര്‍ണി കൊലപ്പെടുത്തിയത്.

കെട്ടിട നിര്‍മാണ തൊഴിലാളിയായ സുനില്‍ അമിതമായി മദ്യപിച്ചു വന്നാണ് ക്രൂര കൃത്യം ചെയ്തത്. ജോലി കഴിഞ്ഞ മടങ്ങിയെത്തിയ ഇയാള്‍ ആദ്യം അയല്‍വീട്ടില്‍ ചെന്ന് ഭക്ഷണം ചോദിച്ചുവെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് വീട്ടിലെത്തിയ ഇയാള്‍ മാതാവുമായി വഴക്ക് കൂടുകയും ഒടുവില്‍ അവരെ അടിച്ച് കൊല്ലുകയുമായിരുന്നു. ശേഷം നെഞ്ച് കീറി ഹൃദയം പുറത്തെടുക്കുകയും പ്ലേറ്റില്‍ വെച്ച് ചട്ടിണി കൂട്ടി ഭക്ഷിക്കുകയുമായിരുന്നു. സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.