ഗുജറാത്ത് വംശഹത്യ: പൊളിച്ചു നീക്കിയ മത സ്ഥാപനങ്ങള്‍ നിര്‍മിച്ചു നല്‍കേണ്ടെന്ന് സുപ്രീം കോടതി

Posted on: August 29, 2017 2:13 pm | Last updated: August 30, 2017 at 9:45 am

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യാ കാലത്ത് പൊളിച്ചുനീക്കിയ മതസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ നിര്‍മിച്ചു നല്‍കണമെന്ന ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് കോടതി റദ്ദാക്കി. വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. ജനങ്ങളുടെ നികുതിപ്പണം ആരാധനാലയങ്ങള്‍ പണിയാന്‍ ഉള്ളതല്ലെന്നും സമൂഹത്തിന് വികസനത്തിനുള്ളതാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള സുപ്രീം കോടതി ബഞ്ച് നിരീക്ഷിച്ചു.

ഗുജറാത്ത് വംശഹത്യയില്‍ തകര്‍ക്കപ്പെട്ട അഞ്ഞൂറിലധികം മതസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. സംഘര്‍ഷത്തില്‍ തകര്‍ന്ന വീടുകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നലകിയ 50,000 രൂപ തന്നെ മത സ്ഥാപനങ്ങള്‍ക്കും നല്‍കിയാല്‍ മതിയെന്ന് സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി.