National
മാതാവ് പെണ്‍കുട്ടിയെ കെട്ടിടത്തിന് മുകളില്‍ നിന്ന് എറിഞ്ഞ് കൊന്നു
ബംഗളൂരു: അരിശം മൂത്ത മാതാവ് ഒന്‍പത് വയസ്സുകാരിയായ മകളെ മൂന്ന് നില കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് എറിഞ്ഞ് കൊന്നു. ആദ്യം പെണ്‍കുട്ടിയെ താഴേക്ക് എറിഞ്ഞുവെങ്കിലും കുട്ടി രക്ഷപ്പെട്ടു. കലി അടങ്ങാതെ കുട്ടിയേയുമായി വീണ്ടും കെട്ടിടത്തിന് മുകളില്‍ കയറിയ സ്ത്രീ രണ്ടാമതും എറിയുകയായിരുന്നു. ഇതോടെ കുട്ടി മരിക്കുകയും ചെയ്തു.
തെക്കന്‍ ബംഗളൂരുവില്‍ ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് ദാരുണമായ സംഭവം നടന്നത്. 30കാരിയായ സ്വാതി ശങ്കര്‍ എന്ന സ്ത്രീയാണ് അരുംകൊല ചെയ്തത്. ഈ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ സ്ത്രീയെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട ശേഷം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
മകള്‍ക്ക് ഓട്ടിസം ബാധിച്ചിരുന്നുവെന്നും അവളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനാണ് താന്‍ കരുതിയിരുന്നതെന്നും സ്ത്രീ പോലീസിനോട് പറഞ്ഞു. സ്വാതി ശങ്കര്‍ വിവാഹമോചിതയാണ്.