ഗുര്‍മീത്തിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് വാരാണസിയില്‍ സന്ന്യാസിമാരുടെ സമരം

Posted on: August 29, 2017 9:23 am | Last updated: August 29, 2017 at 9:23 am

വാരണാസി: ബലാല്‍സംഗക്കേസില്‍ കോടതി 20 വര്‍ഷം തടവു ശിക്ഷയ്ക്കു വിധിച്ച ആള്‍ദൈവം ഗുര്‍മിത് റാം റഹീം സിങ്ങിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് വാരണാസിയില്‍ സന്ന്യാസിമാരുടെ സമരം.

റാം റഹീം സിങ്ങിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകള്‍ക്കൊപ്പം മുദ്രാവാക്യം മുഴക്കിയുമാണ് സന്ന്യാസിമാര്‍ പ്രതിഷേധിച്ചത്

പണവും അധികാരവുമുള്‍പ്പെടെയുള്ള ആഢംബര ജീവിതമായിരുന്നു റാം റഹീമിന്റെ ലക്ഷ്യം. ശരിയായ സന്ന്യാസി ആഢംബരം വെടിഞ്ഞ് ലളിത ജീവിതം നയിക്കാനാണ് ശീലിക്കേണ്ടതെന്ന് സന്ന്യാസിയായ ദുനി ബാബ പറഞ്ഞു. വധ ശിക്ഷയാണ് റാം റഹീം സിങ് അര്‍ഹിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വെള്ളിയാഴ്ചയാണ് ബലാല്‍സംഗക്കേസില്‍റാം റഹീംസിങ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുകയായിരുന്നു. ഇതില്‍ 38 പേര്‍ കൊല്ലപ്പെടുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.