മഹാരാഷ്ട്രയിൽ ട്രെയിൻ പാളംതെറ്റി നിരവധിപേർക്ക് പരുക്ക്

Posted on: August 29, 2017 8:24 am | Last updated: August 29, 2017 at 2:14 pm

മുംബൈ: മഹാരാഷ്ട്രയിൽ ട്രെയിൻ പാളംതെറ്റി നിരവധിപേർക്ക് പരിക്ക്. നാഗ്പൂരിൽ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന തുരന്തോ എക്സ്പ്രസ് ആണ് മഹാരാഷ്ട്രയിലെ കല്യാണിന് സമീപം തിത്വാലയിൽ പാളം തെറ്റിയത്. ട്രെയിനിന്റെ 5 കോച്ചുകൾ താളം തെറ്റിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.