അറഫാ സംഗമം വ്യാഴാഴ്ച; സുരക്ഷ ഉറപ്പാക്കാന്‍ കണ്‍ട്രോള്‍ റൂം തുറന്നു

Posted on: August 28, 2017 9:46 am | Last updated: August 29, 2017 at 9:47 am

അറഫ: വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനു തയ്യാറെടുക്കുന്ന ഹാജിമാര്‍ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അറഫയിലെ മസ്ജിദു നമിറയില്‍ സുരക്ഷാ കണ്‍ട്രോള്‍ റൂം ഹജ്ജ് സുരക്ഷാ ചുമതലയുള്ള ലഫ്.ജനറല്‍ സഈദ് ബിന്‍ അബ്ദുല്ല അല്‍ ഖഹ്താനി ഉത്ഘാടനം ചെയ്തു.

തുടര്‍ന്ന് അറഫയിലെയും ജബല്‍ അല്‍റഹ്മയിലെയും സുരക്ഷാ സംവിധാങ്ങള്‍ പരിശോധിച്ചു,

അറഫയിലെ മസ്ജിദു നമിറയില്‍ അറഫാ ദിനത്തിലുണ്ടാവുന്ന തിരക്ക് നിയന്ത്രിക്കാന്‍ 20 മൊബൈല്‍ ക്യാമറകള്‍ ഉള്‍പ്പെടെ 72 അത്യാധുനിക സംവിധാനങ്ങളുള്ള ക്യാമറകളാണ് ഇത്തവണ സ്ഥാപിച്ചിരിക്കുന്നത്‌