ഹാര്‍ദിക് പട്ടേലിനെ പൊലീസ് അറസ്റ്റ് ചെയ്തു

Posted on: August 28, 2017 10:42 pm | Last updated: August 28, 2017 at 10:42 pm

അഹമ്മദാബാദ്: ഗുജറാത്തില്‍ പട്ടേല്‍ സമുദായത്തിന് സംവരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരത്തിന് നേതൃത്വം നല്‍കിയ ഹാര്‍ദിക് പട്ടേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാര്‍ദികിനെ കൂടാതെ അടുത്ത അനുയായി ദിനേശ് ബാംഭാനി അടക്കം പത്ത് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംവരണ പ്രക്ഷോഭകാലത്ത് നടത്തിയ അക്രമങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേസുകളിലാണ് അഹമ്മദാബാദ് പൊലിസ് ഇവരെ അറസ്റ്റ് ചെയ്തത്.